ക്ലീൻ മൊഗ്രാൽ; എസ്. പി. കെ. എം. ടോമി ഐ. പി. എസ് ഉദ്ഘാടനം ചെയ്യും


മൊഗ്രാൽ: നവംബര്‍ 15.2018. മൊഗ്രാൽ ദേശീയ വേദി ഈ മാസം 18 ന് ഞായറാഴ്ച സംഘടിപ്പിക്കുന്ന 'ക്ലീൻ മൊഗ്രാൽ ' ശുചീകരണയജ്ഞം ജില്ലാ പോലീസ് സുപ്രണ്ട് കെ. എം. ടോമി ഐ. പി. എസ് ഉദ്ഘാടനം ചെയ്യും.

മൊഗ്രാലിലെ സന്നദ്ധ സംഘടനകളുടെയും ഇന്ത്യാ സ്പോർട്ടും, ജെ. ആർ.ടി ദുബായുമായി സഹകരിച്ചുമാണ് മൊഗ്രാൽ പാലം മുതൽ പെർവാഡ് വരെയുള്ള ദേശീയ പാതയോരം ശുചീകരിക്കുന്നത്. രാവിലെ 9 മണിക്ക് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. കഴിഞ്ഞ നാലുവർഷമായി ദേശീയ വേദി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ തുടർച്ചയാണിത്.

ചടങ്ങിൽ ആരോഗ്യ വകുപ്പ് രംഗത്തെ ഉദ്യോഗസ്ഥരും നാട്ടിലെ കലാ സാമൂഹ്യ- സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സംബന്ധിക്കുമെന്ന് ദേശീയ വേദി ഭാരവാഹികൾ അറിയിച്ചു.

mogral, kasaragod, kerala, news, 'Clean Mogra'l program will be inaugurated by K.M Tomy IPS