സ്കൂൾ ബസ്സിൽ നിന്നും വീണ് 15 കാരന് ദാരുണാന്ത്യം


പുത്തൂർ: നവംബര്‍ 12.2018. ഓടുന്ന സ്കൂൾ ബസ്സിൽ നിന്നും വീണ് 15 വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. പത്മനാഭ ആൽവയുടെ മകൻ ഗഗൻ ആൽവയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. പട്ലഡ്ക താലൂക്കിലെ ഈശ്വരമംഗല-പട്ടേ റോഡിൽ കുട്ടി സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. ഗജാനാന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഗഗൻ. പട്ലാഡ്ക ക്രോസിൽ ബസ് ഒരു തിരിവിലെത്തുമ്പോൾ ബസിന്റെ വാതിൽ തുറയുകയും ചവിട്ടുപടിയിൽ നിൽക്കുകയായിരുന്ന ഗഗൻ വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗഗന്റെ മൃതദേഹം പുത്തൂർ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

ദേശീയം, news, Obituary, alfalah ad, Puthur, Student, School bus, Death, Case, Police, Class 10 student falls out of moving bus, dies.