ചൈൽഡ് ലൈൻ കുട്ടികളിൽ നിന്ന് മൊഴിയെടുത്തു: സ്കൂളുകൾക്ക് സമീപം ലഹരി വസ്തുക്കൾ സുലഭമെന്ന് വെളിപ്പെടുത്തൽ, ലഹരി ഉപയോഗിക്കുന്നത് പോലീസ് സ്റ്റേഷന് സമീപം തള്ളിയ വാഹനങ്ങൾക്കുള്ളിൽ


കുമ്പള: നവംബര്‍ 01.2018കുമ്പളയിൽ സ്കൂൾ കുട്ടികൾ വ്യാപകമായി ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായ റിപോർട്ടിനെത്തുടർന്ന് ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ചൈൽഡ് ലൈൻ അധികൃതർ കുമ്പളയിൽ എത്തി കുട്ടികളിൽ നിന്ന് മൊഴിയെടുത്തു.
       
ലഹരിക്കടിമയായ വിദ്യാർത്ഥി വീട്ടിൽ പരാക്രമം കാട്ടിയ സംഭവവുമായി ബന്ധപ്പെട്ട വാർത്ത 'കുമ്പള വാർത്ത' നേരത്തെ റിപോർട്ട് ചെയ്തിരുന്നു. കൂടാതെ സ്കൂൾ പരിസരങ്ങളിലെ ലഹരി വിൽപനയെക്കുറിച്ചും വാർത്ത നൽകിയിരുന്നു.

സ്കൂൾ പരിസരത്ത് ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുന്നു എന്നാണ് കുട്ടികൾ അധികൃതർക്ക് മൊഴി നൽകിയത്. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന കസ്റ്റഡി വാഹനങ്ങൾക്ക് മറവിൽ ഇരുന്നു കൊണ്ടാണ് കുട്ടികൾ ലഹരി നുണയുന്നതത്രെ.

പാൻ മസാലകൾ തൊട്ടടുത്ത കടകളിൽ നിന്ന് തന്നെ ലഭ്യമാണ്. ഒരു ബാർബർ ഷോപ്പിന് സമീപം സ്കൂൾ കുട്ടികൾക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന ഏജന്റ് ഉണ്ടെന്നാണ് കുട്ടികൾ പറയുന്നത്. സമഗ്രമായ അന്വേഷണമുണ്ടായാൽ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വൻ ലഹരി മാഫിയയെത്തന്നെ നിയമത്തിന് മുമ്പിൽ എത്തിക്കാനാകും. അതിന് പൊലീസും എക്സൈസും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് രക്ഷിതാക്കൾ  ആവശ്യപ്പെടുന്നത്.

Related News:


alfalah ad, Kumbla, Kasaragod, Kerala, news, Child line, Child line records statement from students.