തിളച്ച വെള്ളം നിറച്ച ബക്കറ്റിൽ വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം


പുത്തൂറു: നവംബര്‍ 21.2018. തിളച്ച വെള്ളം നിറച്ച ബക്കറ്റിൽ വീണ് ആറു വയസുകാരി മരിച്ചു. പുത്തൂർ കെമ്മിഞ്ചയിലെ രമേശ് ഭവ്യ ദമ്പതികളുടെ മകൾ തൻവി (6) ആണ് ദാരുണമായി മരിച്ചത്. 

കോഴിയുടെ തൂവൽ കഴുകാൻ വെച്ച തിളക്കുന്ന വെള്ളം നിറച്ച ബക്കറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ പുത്തൂർ ദന്വന്തരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശരീരമാസകലം പൊള്ളലേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

news, Obituary, ദേശീയം, skyler ad, Child dies after slipping into boiling water vessel.