കുമ്പളയുടെ ചരിത്രം രചിച്ച് ചാന്ദ്നിക്ക് എ ഗ്രേഡ്


കുമ്പള: നവംബര്‍ 26.2018. കുമ്പളയുടെ ചരിത്രം രചിച്ച് സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിലെ പ്രാദേശിക ചരിത്രരചന മത്സരത്തിൽ കുമ്പള ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ചാന്ദ്നി എസ് എ ഗ്രേഡ് കരസ്ഥമാക്കി. ഇബ്നു ബതൂത്ത ഉൾപ്പെടെ പ്രസിദ്ധരായ നിരവധി വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലെല്ലാം ഇടം പിടിച്ച പഴയ കുമ്പള സീമെ എന്ന തുറമുഖ പ്രദേശത്തിന്റെ രചിക്കപ്പെട്ട ചരിത്രത്തോട് വെളിച്ചം കാണാത്ത ചരിത്ര ശകലങ്ങൾ കൂടി കോർത്തിണക്കിയാണ് ചാന്ദ്നിയുടെ നേട്ടം. 

സംരക്ഷിക്കപ്പെടാതെ തകർന്നടിയുന്ന ആരിക്കാടി കോട്ടയും ഷിറിയ കോട്ടയും കൊടിയമ്മയിലെ മഹാശിലാസ്മാരകമായ കുടക്കല്ലും ചാന്ദ്നിയുടെചരിത്രരചനയിൽ ഇടം നേടി. വിദ്യാഭ്യാസ ചരിത്രമായിരുന്നു ഈ വർഷത്തെ മത്സര വിഷയം. ലഭ്യമായ വാമൊഴികളുടേയും വരമൊഴികളുടേയും ഫലപ്രദമായ ഉപയോഗത്തിലൂടെ ചാന്ദ്നി നേടിയ ഈ നേട്ടം കലയും സംസ്കാരവും ആചാരങ്ങളും കൊണ്ട് സമ്പന്നമായ കുമ്പളയുടെ ചരിത്രത്തിന് ഒരു മുതൽക്കൂട്ടായി.
Chandhni got A grade in State Social Science Festival history essay writing, kumbla, kasaragod, kerala, news, GoldKing-ad.