"സദാചാരം സ്വാതന്ത്ര്യമാണ് " കാമ്പയിൻ പ്രചരണങ്ങൾ തുടങ്ങി


കാസർകോട്: നവംബര്‍ 10.2018. "സദാചാരം സ്വാതന്ത്യമാണ്" എന്ന തലക്കെട്ടിൽ ഡിസംബർ ഒന്ന് മുതൽ പതിനാറ് വരെ നടക്കുന്ന സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി കാസർകോട് വനിതാ വിഭാഗം ജില്ലയിലെ നാല് ഏരിയകളിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. 30 വയസ്സിന് മുകളിലുള്ള വനിതകൾക്കായി ഖുർആൻ പാരായണം, ഹിഫ്ള്, പ്രസംഗം ( സദാചാരം സ്വാതന്ത്ര്യമാണ് ), പ്രബന്ധരചന ( തകരുന്ന മൂല്യങ്ങൾ, തളരുന്ന കുടുംബങ്ങൾ ), ഗാനാലാപനം എന്നീ  മത്സരങ്ങളാണ് നടത്തിയത്. 

കുമ്പള മൈത്രീഭവനിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയാ പ്രസിഡൻറ് കെ.കെ ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാസർകോട് ആലിയ കാമ്പസിൽ നടന്ന പരിപാടി കാസർകോട് ഏരിയാ പ്രസിഡന്റ് സി.എ മൊയ്തീൻ കുഞ്ഞി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് നൂർ ആയിഷ ഉദ്ഘാടനം ചെയ്തു. 

പടന്നയിൽ ജമാഅത്തെ ഇസ്‌ലാമി തൃക്കരിപ്പൂർ ഏരിയാ പ്രസിഡൻറ് ഇസ്ഹാഖലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ഹെവൻസ് പ്രീ സ്കൂളിൽ നടന്ന പരിപാടി തൃക്കരിപ്പൂർ ഏരിയ കൺവീനർ ജുവൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു.

തശ്രീഫ്, അസ്മ അബ്ബാസ്, ഷമീറ ഖലീൽ, സമീറ, സീനത്ത് മൊയ്തീൻ കുഞ്ഞി, സുഹറ ,ഖദീജ, അനീസ, നാസില, ഫാത്തിമ, മുംതാസ്, നദീറ ഉപ്പള, നദീറ കുമ്പള, ഫൗസിയ സിദ്ധീഖ്, സൈനബ മോൾ, ജാസ്മിൻ, ബൽക്കീസ്, റൈഹാന, സുബൈദ, ജമീല, റുഖിയ തുടങ്ങിയവർ വിവിധ ഏരിയകളിൽ നേതൃത്വം നൽകി. മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയാ സമ്മേളനങ്ങളിൽ വിതരണം ചെയ്യും.

Campaign inaugurated, Kasaragod, Kerala, news, alfalah ad.