കാസര്‍കോട്: നവംബര്‍ 12.2018. മംഗളൂരുവിലും പരിസരങ്ങളിലും നിന്നുമായി മോഷ്ടിച്ച ബുള്ളറ്റുകള്‍ വ്യാജ നമ്പര്‍ ഘടിപ്പിച്ച് കാസര്‍കോട്ടു വില്‍പ്പന നടത്തിയ സംഘം പാണ്ഡേശ്വരം പൊലീസ് പിടിയില്‍. ഉപ്പള സ്വദേശികള്‍ ഉള്‍പ്പെടുന്ന സംഘമാണ് അറസ്റ്റിലായത്. സംഘത്തില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്, വിദ്യാനഗര്‍, പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ഏഴു ബുള്ളറ്റുകള്‍ കണ്ടെടുത്തു.
വിദ്യാനഗര്‍, മാങ്ങാട്, നെല്ലിക്കുന്ന്, ചൗക്കി, ബേക്കല്‍ എന്നിവിടങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ബൈക്കുകള്‍ കണ്ടെടുത്തത്. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ ഷോറൂമില്‍ വെള്ളം കയറിയപ്പോള്‍ നേരിയ കേടുപാടുണ്ടായ ബൈക്കുകളെന്ന വ്യാജേനയാണ് സംഘം ഒന്നര ലക്ഷത്തിലധികം രൂപ വില വരുന്ന ബുള്ളറ്റുകള്‍ 40000 രൂപയ്ക്ക് വില്‍പ്പന നടത്തിയത്.അടുത്ത കാലത്ത് മംഗളൂരുവിലും പരിസരങ്ങളിലും നിന്നുമായി നിരവധി ബുള്ളറ്റുകള്‍ മോഷണം പോയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
Kasaragod, Kerala, news, alfalah ad, Robbers, Held, Police, Bullet robbery gang held .