'രക്തദാനം മഹാദാനം'; മഹാത്മാ കോളേജിൽ മെഗാ രക്തദാന ക്യാമ്പ്


കുമ്പള: നവംബര്‍ 27.2018. ജനരക്ഷാ കാസറഗോഡ്, ദേശീയ വേദി കുമ്പള, ബ്ലഡ് ഹെൽപ്പ് ലൈൻ കർണ്ണാടകയും ചേർന്ന് റോട്ടറി കാംപ്കോ ബ്ലഡ് ബാങ്ക് പുത്തൂറിന്റെ സഹകരണത്തോടെ കുമ്പള മഹാത്മാ കോളേജിൽ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. പരിപാടി കുമ്പള എസ്‌.ഐ. ടി.വി. അശോകൻ ഉദ്ഘാടനം ചെയ്തു. മഹാത്മ കോളേജ് പ്രിൻസിപ്പൽ അബ്ദുസ്സത്താർ അദ്ധ്യക്ഷത വഹിച്ചു. 

മുഖ്യാതി ഡോ.രാമചന്ദ്ര ഭട്ട്, ലത്തീഫ് മാസ്റ്റർ, നാസർ ബായാർ ജനരക്ഷ, പ്രശാന്ത് എം.എം.കെ ജനരക്ഷ, റസാക്ക് മാസ്റ്റർ, എംഎ.മൂസ ദേശീയ വേദി, ഹമീദ് കാവിൽ ദേശീയ വേദി, ഷാഹുൽ തങ്ങൾ യു.എ.ഇ, മുഹമ്മദ് കാക്ക, അബ്കോ മുഹമ്മദ്, അഷ്റഫ് പെർവാഡ്, റിയാസ് മൊഗ്രാൽ, അബ്ദുല്ലത്തീഫ് കുമ്പള, റഹ്മാൻ യു.എ.ഇ, നൗശാദ് മലബാർ എന്നിവർ സംസാരിച്ചു. മുഹമ്മദ് സ്മാർട്ട് ജനരക്ഷ സ്വാഗതവും ഇബ്രാഹിം പെർവാട് ജനരക്ഷ നന്ദിയും പറഞ്ഞു.

kumbla, kasaragod, kerala, news, Blood donation camp conducted in Mahathma college.