മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നവമ്പർ 29 ന് ബദിയടുക്കയിൽ


ബദിയഡുക്ക നവംബർ 28.2018 ● മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നവംബർ 29 ന് ബദിയടുക്കയിൽ വെച്ച് നടക്കും. രക്തദാനം മഹാദാനം രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന മഹത് സന്ദേശവുമായാണ് പരിപാടി സംഘടിപ്പിക്കുക. 

ഹുബ്ബു റസൂൽ ആനിവേഴ്സറിയോട് അനുബന്ധിച്ച് കെ. എം. സി. ഹോസ്പിറ്റൽ മംഗളൂരുവിന്റെ സഹകരണത്തോടു കൂടി ജനരക്ഷാ കാസറഗോഡും, ബ്ലഡ് ഹെൽപ് ലൈൻ കർണ്ണാടകയും, ബദിയഡുക്ക ദാറുൽ ഇഹ്സാൻ വിദ്യാഭ്യാസ ബോർഡും, ഒലിവ് ബ്ലഡ് സെൽ ബദിയഡുക്കയും ചേർന്ന് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഈ വരുന്ന നവംബർ 29 ന് വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ ബദിയഡുക്കയിൽ സംഘടിപ്പിക്കുമെന്ന് നാസർ ബായാർ, പ്രഷാന്ത് എം. എം. കെ, ഇബ്രാഹിം പെർവാഡ്, മുഹമ്മദ് സ്മാർട്ട്, ഷാഹുൽ തങ്ങൾ യു.എ.ഇ, അഹമ്മദ് അലി മാവിനകട്ട, അബ്ദുള്ള ബദ്രിയാനഗർ, മൂസ കെ. ബി. എസ്. കാസറകോട്, ഷാഹുൽ തങ്ങൾ, ഹമീദ് അലി മാവിനകട്ട എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.