ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു;. മുഖ്യമന്ത്രി വേറെ വഴിയില്‍ വന്ന് ഉദ്ഘാടനം ചെയ്തു പോയി


ബദിയടുക്ക: നവംബര്‍ 25.2018. ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമം. മുഖ്യമന്ത്രി വേറെ വഴിയില്‍ വന്ന് ഉദ്ഘാടനം ചെയ്തു പോയി. ബി.ജെ. പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് മാര്‍ച്ച് സംഘടിപ്പിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ജയലിലടച്ചതില്‍ പ്രതിഷേധിച്ചുമാണ്  ബി ജെ പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയില്‍ പ്രതിഷേധിച്ചത്. ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജ് രണ്ടാം ബ്ലോക്ക് കെട്ടിട നിര്‍മാണോദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. വേദിയുടെ പ്രധാന കവാടത്തിലാണ് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

എന്നാല്‍ പ്രതിഷേധ വിവരം മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ മറ്റൊരു വഴിയിലൂടെയാണ് പരിപാടി നടക്കുന്ന വേദിയിലേക്കെത്തിച്ചത്. ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു വഴിയില്‍ കുടുങ്ങിയെങ്കിലും പ്രതിഷേധക്കാര്‍ കലക്ടറെ പോകാന്‍ അനുവദിച്ചു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇവരെ അറസ്റ്റു ചെയ്ത് മാറ്റുമെന്ന് പോലീസ് പറഞ്ഞു.

badiyadukka, kasaragod, kerala, news, GoldKing-ad, BJP workers protest against Pinarayi vijayan.