മകനെ ഫോണിൽ വിളിച്ചറിയിച്ച ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു


ബണ്ട്വാള്‍:   നവംബര്‍ 22.2018. മകനെ ഫോണിൽ വിളിച്ചറിയിച്ച ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. പത്തനടി മണിനൽകുറിൽ  വ്യാഴാഴ്ചയാണ് സംഭവം. പ്രേംനാഥ് പൂജാരി, ചന്ദ്രാവതി എന്നിവരാണ് മരിച്ചത്. വീടിന്റെ മേൽക്കൂരയിൽ കിടക്കുന്ന തടിയിൽ തൂങ്ങിയ നിലയിൽ ചന്ദ്രാവതിയുടെയും കഴുത്തിൽ കയർ കെട്ടി കിണറ്റിൽ ചാടിയ നിലയിൽ പ്രേംനാദിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് മകനെ ഫോൺ ചെയ്ത് അറിയിച്ച ശേഷം ഫോൺ ഓഫ് ചെയ്ത് വെക്കുകയായിരുന്നു. ഈ ദമ്പതികൾ ഇടക്കിടെ വഴക്ക് കൂടാറുള്ളതായി നാട്ടുകാർ പറയുന്നു. ഇതാവാം ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. സബ് ഇൻസ്പെക്ടർ പ്രസന്നകുമാർ സ്ഥലത്തെത്തി സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. 

Bantwal: couples commit suicide, mangalore, news, Obituary.