കുമ്പള റെയിൽവേ സ്റ്റേഷന്റെ ദയനീയാവസ്ഥ ഡി.ആർ.എമ്മിന് തുറന്ന് കാട്ടി റെയിൽവേ പാസഞ്ചേർസ് അസോസിയേഷൻകുമ്പള: നവംബര്‍ 29.2018. ബുധനാഴ്ച വൈകുന്നേരം നിർമ്മാണം പൂർത്തിയായി വരുന്ന കുമ്പള റെയിൽവേ അടിപ്പാത പരിശോധിക്കാനെത്തിയതായിരുന്നു പാലക്കാട് ഡി.ആർ.എം പ്രതാപ് സിംഗ് ഷമി. അദ്ദേഹത്തിന് മുന്നിലാണ് റെയിൽവേ പാസഞ്ചേർസ് അസോസിയേഷൻ കുമ്പള റെയിൽവേ സ്റ്റേഷന്റെ ദയനീയാവസഥ  വിവരിച്ചത്. 

റെയിൽവേ റിസർവേഷൻ പുന:സ്ഥാപിക്കുക, പരശുറാം എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കുക, ബോഗി പൊസിഷൻ ബോർഡ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഒരു മാസത്തിനകം ബോഗി പൊസിഷൻ ബോർഡ് സ്ഥാപിക്കുമെന്ന് അദ്ധേഹം പറഞ്ഞു. 

കൊങ്കൺ റെയിൽവേ മുൻ യു.സി.സി മെമ്പർ സിദ്ദീഖലി മൊഗ്രാൽ കുമ്പള റെയിൽവേ പാസഞ്ചേർസ് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. ഉദയകുമാർ, അബ്ദുല്ലത്തീഫ് കുമ്പള, ജയപ്രകാശ് എന്നിവരാണ് ഡി.ആർ.എമ്മുമായി ചർച്ച നടത്തിയത്.

Bad condition of Kumbla railway station; Railway passengers association discussion with DRM, kumbla, kasaragod, kerala, news, jhl builders ad.