ഓട്ടോ ഡ്രൈവറെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കുമ്പള:  നവംബര്‍ 17.2018. കുഡ്‌ലു സ്വദേശിയും ബംബ്രാണ വയലില്‍ താമസക്കാരനുമായ ഓട്ടോ ഡ്രൈവറെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളയിലെ രാജേഷ്(42)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടം കഴിഞ്ഞ് മടങ്ങിവന്ന ശേഷം ഭക്ഷണം കഴിച്ച് പുറത്തേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: അനിത. മക്കള്‍: വൈഭവ്, ഐശ്വരി.

സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്തു.

kumbla, kasaragod, kerala, news, Obituary, transit-ad, Auto driver found dead hanged.