മിക്സിക്കുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയെ കരിപ്പൂരില്‍ വെച്ച് പിടികൂടി


കോഴിക്കോട്: നവംബര്‍ 02.2018. മിക്സിക്കുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയെ കരിപ്പൂരില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 407 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. മൂന്ന് മിക്സി ജാറുകള്‍ക്കുള്ളിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഇതൂകൂടാതെ മലപ്പുറം സ്വദേശി റഹീസ്, പുന്നശ്ശേരി സ്വദേശി അബ്ദുല്‍ സത്താര്‍, നരിക്കുനി സ്വദേശി ഷന്‍ഷാജ് എന്നിവരില്‍ നിന്നും സ്വര്‍ണം പിടികൂടി. വടകര സ്വദേശി ഫൈസലില്‍ നിന്ന് വിദേശ കറന്‍സിയും പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്ത് വ്യാപകമായതോടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Kozhikkod, Kerala, news, Gold smuggling attempt, Held, Seized, Attempt to smuggle gold; Kasaragod native held in Karipur.