യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ


ബേക്കല്‍: നവംബര്‍ 06.2018. കീഴൂരില്‍ യുവാവിനെ മുഖത്ത് കുത്തി പരിക്കേൽപിച്ച  കേസിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്തു. പടിഞ്ഞാര്‍ ലീഗ് കോളനിയിലെ ലത്തീഫി(39)നെയാണ് ബേക്കല്‍ എസ്.ഐ കെ.പി.വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്. പരവനടുക്കത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പൊലീസ് സ്ഥലത്തെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. 

ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിനു കളനാട് ഹെല്‍ത്ത് സെന്ററിനു സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. ചെമ്മനാട് കൈനോത്തെ ഫിറോസ്, സുഹൃത്ത് മൊയ്തീന്‍ എന്നിവരെ ആക്രമിച്ചുവെന്നതിനു വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. 

മുഷ്ടി കൊണ്ടുള്ള അടിയേറ്റ് ഫിറോസിന്റെ മൂക്കിന്റെ പാലം തകര്‍ന്നിരുന്നു. കേസിലെ ഒരു പ്രതി നേരത്തെ അറസ്റ്റിലായി. മറ്റു ആറു പേരെ കിട്ടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

Kasaragod, Kerala, news, transit-ad, Assault case, Accused, Arrested, Police, Assault case accused arrested.