ദണ്ടഗോളിയിൽ ആശ്രയ ഹെൽത്ത് കെയർ പ്രവർത്തനമാരംഭിച്ചു


കുമ്പള: നവംബര്‍ 18.2018. കിദൂർ ദണ്ടഗോളിയിൽ ആശ്രയ  ഹെൽത്ത് കെയർ ഞായറാഴ്ച പ്രവർത്തനമാരംഭിച്ചു. ആതുര സേവന രംഗത്തെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്കാണിതെന്ന് മാനേജ്മെൻറ് അവകാശപ്പെടുന്നു. സംസ്ഥാനത്തെ പത്താമത്തെയും ജില്ലയിലെ രണ്ടാമത്തെയും ആശ്രയ ക്ലിനിക്കാണ് ഇതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
കുട്ടികളുടെ വിഭാഗം, ജനറൽ മെഡിസിൻ, അസ്ഥിരോഗ വിഭാഗം, ചർമ്മ രോഗവിഭാഗം, ഇ.എൻ.ടി, ഫിസിയോ തെറാപ്പി എന്നീ വിഭാഗങ്ങളാണ് ആശ്രയ ഹെൽത്ത് കെയറിലുള്ളത്. 

മൾട്ടി പ്പെഷ്യാലിറ്റി ക്ലിനിക്ക്, കമ്പ്യൂട്ടറൈസ്ഡ് ലാബ്, ഇ സി ജി, നെബുലൈസേഷൻ, നിരീക്ഷണ വാർഡ്, മൈനർ ഒ.ടി, ഫാർമസി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത പരിശോധന, കണ്ണ് പരിശോധന, ജനറൽ കൺസൾട്ടിങ്, സൗജന്യ മരുന്ന് വിതരണം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.

എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ എൽ പുണ്ടരികാക്ഷ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്, അഷ്റഫ് കൊടിയമ്മ, സുരേഷ് കുമാർ ഷെട്ടി, സിദ്ദീക്ക് ദണ്ഡഗോളി, ഡോ. ലിയോ, ഡോ. സാദിഖ്, ഡോ. ബഷീർ, മജീദ് പച്ചമ്പള, ഉമ്മർ രാജാവ് എന്നിവർ സംബന്ധിച്ചു. 
കബീർ സ്വാഗതവും, അബ്ദുല്ല നന്ദിയും പറഞ്ഞു.

Ashraya health care inaugurated in Dandagoli, kumbla, kasaragod, kerala, news, health.