അഷ്റഫ് കൂട്ടായ്മ മഞ്ചേശ്വരം സ്നേഹാലയ ട്രസ്റ്റിന് സാന്ത്വനവുമായെത്തി


മഞ്ചേശ്വരം: നവംബര്‍ 14.2018. അഖില കേരള അഷ്റഫ് കൂട്ടായ്മ കാസറഗോഡ് ജില്ലാ കമ്മിറ്റി അന്തേവാസികൾ തിങ്ങി പാർക്കുന്ന മഞ്ചേശ്വരം സ്നേഹാലയ ട്രസ്റ്റിന് ഒരു കിന്റൽ അരിയും മറ്റ് മധുര പലഹാരങ്ങളും നൽകി. പേരിൽ എന്തിരിക്കുന്നു എന്ന് എല്ലാവരും ചോദിച്ചിരുന്നു. ഇന്നാണ് മനസ്സിലായത് പേര് കൊണ്ട് ഒരു കൂട്ടായ്മയ്ക്ക് ഇങ്ങനെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ്  അഷ്റഫ് കൂട്ടായ്മ നടത്തുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

നാട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മനോരോഗികളെ കണ്ടെത്തി ചികിത്സ നൽകി പൂർണ്ണ സ്ഥിതിയിലേക്ക് കൈപിടിച്ച് ഉയർത്തുന്ന സ്നേഹാലയ ട്രസ്റ്റിന് കൈതാങ്ങായി അഷ്റഫ് കൂട്ടായ്മ കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രവർത്തകർ നേരിട്ടെത്തി ട്രസ്റ്റ് ഭാരവാഹികൾക്ക് ഭക്ഷ്യധാന്യങ്ങൾ കൈമാറി.
അവിടെയുള്ളവരുടെ കൂടെ ആടിയും പാടിയും ഒന്നിച്ചിരുന്ന് ചായ കുടിച്ചും അഷ്റഫ് കൂട്ടായ്മ പ്രവർത്തകർ അവരോടൊപ്പം തോളോട് തോൾ ചേർന്ന് ആഘോഷിച്ചു.

ജില്ലാ പ്രസിഡൻറ് മൗവ്വൽ അഷ്റഫ്, ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് എരുതുംകടവ്, അഷ്റഫ് കൊപ്പള, അഷ്റഫ് എംഡി, അഷ്റഫ് മഞ്ചേശ്വരം, അഷ്റഫ് കിന്നിംഗാർ, അഷ്റഫ് ഒളയത്തടുക്ക, അഷ്റഫ് ഇച്ചിലംങ്കോട്, അഷ്‌റഫ് ഷാ, അഷ്റഫ് റോയൽ, അഷ്റഫ് അട്ടഗോളി എന്നിവരുടെ നേതൃത്വത്തിലാണ് ട്രസ്റ്റിന് സാന്ത്വനമേകിയത്.

Manjeshwar, Kasaragod, Kerala, news, transit-ad, Ashraf Kootayma gives goods for Manjeshwaram Snehalaya trust.