വമ്പിച്ച ഓഫറുകളുമായി ഗോൾഡ് കിങ് പതിനേഴാം വാർഷിക ആഘോഷം


കുമ്പള നവംബർ 12.2018 ●  വമ്പിച്ച ഓഫറുകളുമായി ഗോൾഡ് കിങ് കുമ്പള പതിനേഴാം വാർഷികം ആഘോഷിക്കുന്നു. 

നവംബർ പത്തു മുതലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. നവംബർ 25 ന് സമാപിക്കും. ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്കാക്കൾക്ക് പണിക്കൂലിയിൽ 55% ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകുന്നുണ്ട്. കൂടാതെ ഓരോ ദിവസവും ഗോൾഡ് കിങിന്റെ കുമ്പള, ഉപ്പള, ഹൊസങ്കടി, മുടിപ്പു എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ നിന്നും സ്വർണം വാങ്ങുന്ന ഉപഭോക്താക്കളിൽ ഒരാൾക്ക് അതാത് ഷോപ്പുകളിൽ വച്ച് തന്നെ നറുക്കെടുപ്പിലൂടെ ഓരോ സ്വർണനാണയം സമ്മാനമായി നൽകുന്നു. ഗോൾഡ് കിങ് ഉപ്പള പതിനെട്ടാം വാർഷികവും ഹൊസങ്കടി പതിനൊന്നാം വാർഷികവും മുടിപ്പു അഞ്ചാം വാർഷികവുമാണ് ആഘോഷിക്കുന്നത്.

ശനിയാഴ്ച കുമ്പളയിൽ നടന്ന നറുക്കെടുപ്പിൽ മംഗൽപാടിയിലെ അയ്യൂബിനാണ് സ്വർണനാണയം ലഭിച്ചത്. ഗോൾഡ് കിങ് കുമ്പള മാനേജിങ് പാർട്ണർ മൻസൂർ താജ് വിജയിക്ക് സമ്മാനം കൈമാറി. 

വാർഷികാഘോഷത്തിന്റെ ഭാഗമായി നൂതനവും മികച്ച സാങ്കേതിക വിദ്യകളുപയോഗിച്ച് തയ്യാറാക്കിയതുമായ ലോകോത്തര ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയശേഖരം തന്നെ വിൽപനയ്ക്കെത്തിച്ചിട്ടുള്ളതായി മൻസൂർ താജ് 'കുമ്പള വാർത്ത'യോട് പറഞ്ഞു.

anniversary-celebration-gold-king-kumbla