കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണമുന്നയിച്ചു യൂത്ത് ലീഗ്

കോഴിക്കോട്: നവംബര്‍ 02.2018. മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണമുന്നയിച്ചു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പിതൃസഹോദര പുത്രനെ സംസ്ഥാന മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിയമിച്ചെന്നാണ് രേഖകള്‍ സഹിതം യൂത്ത് ലീഗ് ആരോപിച്ചത്. 

പിതൃസഹോദര പുത്രനായ കെ ടി അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രി കെ ടി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി കെ ഫിറോസ്, വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഡെപ്യൂട്ടേഷന്‍ വഴി നികത്തിയിരുന്ന നിയമനമാണ് മന്ത്രി സ്വകാര്യസ്ഥാപനത്തിലെ ബന്ധുവിന് നല്‍കിയത്. മന്ത്രിക്കെതിരെ യൂത്ത് ലീഗ് ഇന്നു വിജിലൻസിൽ പരാതി നൽകും.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സർക്കാർ സ്ഥാപനത്തിൽ ഡപ്യൂട്ടേഷൻ രീതിയിൽ നിയമിച്ചതു ചട്ടവിരുദ്ധമാണെന്നു ഫിറോസ് ആരോപിച്ചു. ബന്ധുവിനെ സഹായിക്കാൻ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റംവരുത്തിയതു സ്വജനപക്ഷപാതമാണ്. മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണു മന്ത്രി ജലീൽ അഹങ്കാരത്തോടെ അഴിമതി കാട്ടുന്നതെന്നു ഫിറോസ് ആരോപിച്ചു

Kozhikkod, Kerala, news, K.T Jaleel, P.K Firos, Allegation against Minister K.T Jaleel.