ആയിരങ്ങൾക്ക് അന്നദാനത്തോടെ കുമ്പള മഖാം ഉറൂസിന് സമാപനം


കുമ്പള: നവംബര്‍ 04.2018. കഴിഞ്ഞ ഒൻപത് ദിവസമായി നടന്നു വന്ന മതപ്രഭാഷണ പരമ്പരക്ക് ഇന്നലെ രാത്രി സമാപനമായി. ഇന്ന് ആയിരങ്ങൾക്ക് നെയ്ച്ചോർ പൊതി (അന്നദാനം) നൽകി  കുമ്പള മഖാം ഉറൂസ് സമാപിച്ചു. രാവിലെ മുതൽ തന്നെ  അന്നദാനം വാങ്ങാൻ ആയിരങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി സമാപനമായതിനാൽ മത പ്രഭാഷണം ശ്രവിക്കാനെത്തിയവരെ കൊണ്ട് നഗരം വീർപ്പുമുട്ടി. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ആയിരകണക്കിനാളുകൾ ഉറൂസ് നഗരിയിലെത്തിയതിനാൽ  നഗരത്തിൽ വൻഗതാഗത കുരുക്ക് അനുഭവപ്പെട്ടു. സംഘാടകരും പൊലീസും കുരുക്ക് ഒഴിവാക്കാൻ നന്നേ പാടുപെട്ടു.
ഇ.പി. അബൂബക്കർ അൽ -ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. എൻ. എ നെല്ലിക്കുന്ന് എം. എൽ.എ, ഉമ്മർ ഹുദവി, പി.ബി. ഷഫീഖ് പ്രസംഗിച്ചു.
Kumbla Makham Uroos ends, Kumbla, Kasaragod, Kerala, news.