ആദി ദലിത് മുന്നേറ്റ സമിതി ബംബ്രാണയിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി


കുമ്പള: നവംബര്‍ 17.2018. ആദി ദലിത് മുന്നേറ്റ സമിതി (എ ഡി എം എസ് )ബംബ്രാണ കലക്കുള കോളനിയിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാസറഗോഡ് ചൈൽഡ് ലൈനുമായി ചേർന്ന് നടത്തിയ പരിപാടി എ.ഡി.എം.എസ്‌. ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖര കുംബ്ലെ ഉദ്ഘാടനം ചെയ്തു. എ.ഡി.എം.എസ്‌ കലക്കുള കോളനി പ്രസിഡന്റ് ശ്രീമതി സുമതി ബംബ്രാണ അദ്ധ്യക്ഷത വഹിച്ചു.

പ്രമുഖ ദലിത് കവി രാധാകൃഷ്ണ ഉളിയത്തടുക്ക, രാമകൃഷ്ണ ചാലിംഗാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചൈൽഡ് ലൈൻ ജില്ലാ കോ ഓർഡിനേറ്റർ ഉദയകുമാർ എം ക്ലാസെടുത്തു. മോഹന കളക്കുള സ്വാഗതവും സുന്ദര കെ.എം‌ നന്ദിയും പറഞ്ഞു.

kumbla, kasaragod, kerala, news, ADMS conducted awareness class.