കന്നഡ സൂപ്പര്‍ താരവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എംഎച്ച്‌ അംബരീഷ് അന്തരിച്ചു


ബംഗളൂരു നവംബർ 24.2018 ● മുൻ കന്നഡ സിനിമ താരവും കേന്ദ്ര മന്ത്രിയുമായിരുന്ന എം.എച്ച്​ അംബരീഷ്​ അന്തരിച്ചു. 66 വയസ്സായിരുന്നു. പ്രശസ്​ത സിനിമാ താരം സുമലതയുടെ ഭർത്താവായ താരം ഹൃദയാഘാദം മൂലം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണപ്പെട്ടത്​. ​

എം.എൽ.എ, എം.പി, കേന്ദ്ര മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്​. ആരാധകർക്കിടയിൽ അംബി എന്നറിയപ്പെട്ടിരുന്ന താരം 'പുത്തന കനഗൾ' എന്ന ചിത്രത്തിലൂടെയാണ്​ കന്നഡ സിനിമാ ഇൻഡസ്ട്രിയിലേക്ക്​ വന്നത്​. 200 ഒാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​.

actor-ambareesh-passed-away