കുമ്പള ദേശീയ പാതയിൽ ഓമ്നി വാനിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

കുമ്പള നവംബർ 15.2018 ●  കുമ്പള പാലത്തിനു സമീപം ദേശീയ പാതയിൽ ഓമ്നി വാൻ ഇടിച്ച് കാൽനട യാത്രക്കാരനായ പത്ത് വയസ്സുകാരന് പരിക്ക്. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ മദ്രസയിൽ നിന്ന് പോവുകയായിരുന്ന ആരിക്കാടി കടവത്തെ അഷ് റഫിന്റെ മകൻ ഷമ്മുവിനാണ് പരിക്കേറ്റത്. കുട്ടിയെ കാസർഗോഡ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

omni, hit, accident, injured, news, kumbla, arikady, newar bridge kumbla,