ഉപ്പള സോങ്കാലിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്ക്


ഉപ്പള: നവംബര്‍ 21.2018. ഉപ്പള സോങ്കാലിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ട് യുവാക്കളുടെ നില അതീവ ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്.


ബായാര്‍ സ്വദേശിയായ അസീം (20), സോങ്കാലിലെ അസീസ് (19) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബൈക്കും സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നു. 

uppala, kasaragod, kerala, news, Accident, Injured, Bike, Scooter, Accident in Uppala; 4 injured.