ഷിറിയ ദേശിയ പാതയിൽ ടെമ്പോ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു


കുമ്പള: നവംബര്‍ 01.2018. ഷിറിയ ദേശിയ പാതയിൽ ടെമ്പോ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത യിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം. കാട് മൂടിക്കിടക്കുന്ന ഈ ഭാഗത്ത് അപകടം പതിവാവുകയാണ്. ഒരു ആഴ്ചകൾക്ക് മുമ്പ് ചരക്കുമായി വന്ന ലോറി ഈ ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. കുറച്ച് മാറി ഒരു ബൈക്ക് മറിഞ്ഞ് വലിയ കുഴിലേക്ക് മറിയുകയും ചെയ്തത് ഈ പാതയിൽ തന്നെയാണ്. 

വീതി കുറഞ്ഞ ഈ ഭാഗത്ത് ഇരു വശവും വലിയ കുഴിയാണ്. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു എന്ന് നാട്ടുകാർ പറയുന്നു.

Shiriya, Kasaragod, Kerala, news, jhl builders ad, Accident, Driver, Injured, Accident in Shiriya; Driver Miraculously rescued.