യുവതിയുടെ വയറ്റില്‍ നിന്നും മൂന്നു കിലോ തൂക്കമുള്ള മാംസപിണ്ഡം നീക്കം ചെയ്തു


കുമ്പള:  നവംബര്‍ 30.2018. ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നു മൂന്നു കിലോ തൂക്കമുള്ള മാംസപിണ്ഡം നീക്കം ചെയ്തു. മജ്ബയല്‍ സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്. വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയതായിരുന്നു യുവതി. കുമ്പള സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ സാംബവി, ഡോ. ശ്യാന്‍ബാഗ്, ഡോ. ശിവാനന്ദ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. ദിവസങ്ങളായി വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് യുവതി ചികിത്സ തേടിയെത്തിയതായിരുന്നു. ഡോ. സാംബവി നടത്തിയ പരിശോധനയില്‍ കുടലിന്റെ ഭാഗത്ത് മാംസപിണ്ഡം ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

3 kg cyst removed from woman's stomach, kumbla, kasaragod, kerala, news, alfalah ad.