പൈവളിഗെ പഞ്ചായത്തിലെ രണ്ട് റോഡുകൾക്ക് എം. എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം അനുവദിച്ചു


ഉപ്പള: നവംബര്‍ 24.2018. ഏറെ കാലമായി  പൊട്ടിപൊളിഞ്ഞു യാത്ര ദുസഹമായി മാറിയ പൈവളിഗെ പഞ്ചായത്തിലെ പ്രധാനപെട്ട രണ്ട് റോഡുകൾക്ക് പി.ബി.അബ്ദുൽ റസാഖ് എം. എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇരുപത്തി അഞ്ച് (25) ലക്ഷം രൂപ വീതം അനുവദിച്ചു ഉത്തരവായി. ബായാർ സൊസൈറ്റി നെത്തലഗുളി - മുളിഗദ്ധെ റോഡ്, പൈവളിഗെ വയൽ ആചക്കര റോഡ് എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്.

പ്രസ്തുത റോഡുകൾക്ക് പുനരുദ്ധാരണ പ്രവർത്തികൾക്ക് തുക അനുവദിച്ച തോട് കൂടി പ്രദേശത്തുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് യാതാർഥ്യമാകുന്നത്. സാങ്കേതികാനുമതി പൂർത്തീകരിച്ച് ടെണ്ടർ നടപടി അടുത്തു തന്നെ നടക്കും.

25 lakh allowed from M.L.A fund for repairing roads in Paivalige panchayath, uppala, kasaragod, kerala, news, skyler-ad.