കർണാടകയിൽ ബസ് കനാലിലേക്ക് മറിഞ്ഞു ഇരുപത്തിയഞ്ചു പേർ മരിച്ചു; മരണ സംഖ്യ ഉയരാൻ സാധ്യത


മാണ്ഡ്യ: നവംബര്‍ 24.2018. ബസ് കനാലിലേക്ക് മറിഞ്ഞു ഇരുപത്തിയഞ്ചു പേർ മരിച്ചു. തെക്കൻ കർണാടകയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം. മരിച്ചവരുടെ എണ്ണം കൂടാൻ സാധ്യതയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്വകാര്യ ബസിൽ 30  ൽ കൂടുതൽ ആളുകളാണ് സഞ്ചരിച്ചിരുന്നത്. ബംഗലുരുവിൽ നിന്ന് 105 കിലോമീറ്റർ അകലെ മാണ്ഡ്യയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമാണുള്ളത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് കനാലിലേക്ക് മറിയാനുള്ള കാരണമെന്ന് പോലീസ് പറഞ്ഞു. ബസ് ഉടനടി മുങ്ങിപ്പോയതിനാൽ പല യാത്രക്കാർക്കും ബസിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. സമീപ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന കർഷകർ ഉടനെ രക്ഷാ പ്രവർത്തനം തുടങ്ങി ഏതാനും പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു.

25 Dead After Bus Falls Into Canal In Karnataka's Mandya, news, India, Obituary, ദേശീയം.