മംഗളൂരു: നവംബര്‍ 12.2018. വഴിയാത്രക്കാരനെ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. സുറത്ത് കല്ലിലാണ് അപകടം. കുത്താർ സ്വദേശി അക്ഷയ് (24) സൂറത്ക്കൽ ഹൊന്ന കട്ടെ സ്വദേശി നാരായണ കുളാൽ(27) എന്നിവരാണ് മരിച്ചത്.
സൂരത്കല്ലിൽ നിന്നും മംഗളൂരുവിലേക്ക് തന്റെ ബൈക്കിൽ വരികയായിരുന്നു അക്ഷയ്. ഇതിനിടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന നാരായണ കുളാലിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇയാൾ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. മഹി യാത്രക്കാരനെ ഇടിച്ച ബൈക്ക് സമീപത്തെ ഡിവൈഡറിൽ തട്ടി മറിഞ്ഞു. ബൈക്കിൽ നിന്നും തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ അക്ഷയിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മംഗളൂർ നോർത്ത് പോലീസ് കേസെടുത്തു.
Mangalore, news, Obituary, ദേശീയം, 2 dies in bike accident, Accident.