ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു


ആലപ്പുഴ: നവംബര്‍ 08.2018. ഹരിപ്പാടിന് സമീപം ദേശീയ പാതയില്‍ രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. കോയമ്പത്തൂരിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ കിരണ്‍, ശങ്കര്‍ എന്നിവരാണ് മരിച്ചത്. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 

അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കിരണ്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു.

2 dies in accident, kerala, news, Obituary, Death, Accident, Lorry, Bike.