ചൈനയില്‍ നിയന്ത്രണംവിട്ട ട്രക്ക് കാറുകളില്‍ ഇടിച്ചുകയറി 15 പേര്‍ മരിച്ചു


ബെയ്ജിങ്: നവംബര്‍ 04.2018. ചൈനയില്‍ നിയന്ത്രണംവിട്ട ട്രക്ക് ടോള് ബൂത്തില്‍ വരിവരിയായി നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ഇടിച്ചുകയറി 15 പേര്‍ മരിച്ചു. 44 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് അപകടമുണ്ടാവുകയായിരുന്നു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗാൻസുയിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. എക്‌സ്പ്രസ് വേയിലെ ഇറക്കത്തില്‍ വച്ചാണ് വമ്പന്‍ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന 31 ഓളം കാറുകളിലേക്ക് ഇടിച്ചുകയറി. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ നഗരമായ ചൊൻഖിംഗിൽ ചൈനയിലെ യാങ്സി നദീയിലേയ്ക്ക് ബസ് ബസ് മറിഞ്ഞു 15 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അപകടം. ഒരു യാത്രക്കാരിയും ബസ് ഡ്രൈവറും തർക്കത്തിലേർപ്പെട്ടപ്പോൾ ബസിന്റെ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു.

14 killed, dozens more injured in highway pile-up in China, news, World.