പിണറായി വിജയനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു


കൊല്ലം: ഒക്ടോബര്‍ 24.2018. മുഖ്യമന്ത്രി പിണറായി വിജയനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലത്ത് ഉമയനല്ലൂർ വെച്ചാണ് യുവമോർച്ച പ്രവർത്തകര്‍ കരിങ്കൊടി കാണിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയ വുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചായിരുന്നു സംഭവം. ശബരിമല വിഷയത്തിൽ കൊല്ലത്ത് എൽഡിഎഫ് സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. 

പുരുഷനും സ്ത്രീക്കും തുല്യ ആരാധനാസ്വാതന്ത്ര്യമാണെന്നാണ് എൽഡിഎഫ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ നേരത്തെ തടഞ്ഞത് ഹൈക്കോടതി വിധി നടപ്പാക്കേണ്ടത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളെ മാതൃകയാക്കി ശബരിമലയിലും ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഇനി മുതല്‍ സന്നിധാനത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവരെ മാത്രമേ ഒരേസമയം അവിടെ നിര്‍ത്തൂ. ശബരിമലയിലേക്ക് എത്തുന്ന ഭക്തരെ ബേസ് ക്യാംപില്‍ നിന്നും ഘട്ടം ഘട്ടമായി സന്നിധാനത്തേക്ക് കയറ്റി വിടുന്ന സംവിധാനമായിരിക്കും നിലവില്‍ വരികയെന്നും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി കൂടി ആലോചിച്ച ശേഷം ഈ സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Kerala, news, transit-ad, Pinarayi Vijayan, Yuvamorcha, Yuva morcha hold black flag against CM.