യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി വെട്ടിപ്പരിക്കേല്‍പിച്ച ശേഷം വഴിയില്‍ തള്ളി


ഉപ്പള: ഒക്‌ടോബര്‍ 26.2018. ഉപ്പളയിൽ വീണ്ടും ഗുണ്ടാവിളയാട്ടം. ബ
ന്ധുവീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചതിനു ശേഷം ദേശീയ പാതയോരത്ത് തള്ളി. ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട ഇച്ചിലങ്കോട്ടെ മുഷാഹിദ് ഹുസൈ (21)നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; രാത്രി ഒൻപതോടെയാണ് മുഷാഹിദ് ബന്ധുവീട്ടിലേക്കാണെന്നു പറഞ്ഞു വീട്ടിൽനിന്നും ഇറങ്ങിയത്. പത്തോടെ ഇയാളെ ബന്തിയോട്ട് കാറിലെത്തിയ ഒരു സംഘം തട്ടികൊണ്ടു പോയെന്ന വിവരം ആരോ വീട്ടുകാരെ അറിയിച്ചു. തുടർന്ന് യുവാവിന്റെ ഉമ്മ കുമ്പള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സി.ഐ. കെ.പ്രേംസദൻ, കുമ്പള എസ്ഐ ടി.വി.അശോകൻ, മഞ്ചേശ്വരം എസ്ഐ എം.പി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം
വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുന്നതിനിടയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ ഉപ്പള ഹിദായത്ത് നഗർ പെട്രോൾ പമ്പിന് സമീപത്ത് പ്രവർത്തി
ക്കുന്ന തട്ടുകടയുടെ പിൻ ഭാഗത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ മുഷാഹിദ് ഹുസൈനെ കണ്ടെത്തി.

തുടർന്ന് കുമ്പള സഹകരണ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ മംഗളുരുവിലേക്കും മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
Uppala, Kasaragod, Kerala, news, GoldKing-ad,  Obituary, Death, Youth kidnapped and assaulted