നിരവധി കേസുകളിൽ പ്രതിയായ യുവാവ് ബന്തിയോട് കഞ്ചാവുമായി പിടിയിൽ


കുമ്പള: ഒക്ടോബര്‍ 06.2018. നിരവധി കേസുകളിൽ പ്രതിയായ യുവാവ് ബന്തിയോട് കഞ്ചാവുമായി പൊലീസ് പിടിയിൽ.
കാറിൽ കടത്തുകയായിരുന്ന 750 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പൊതികളുമായി ആരിക്കാടി സ്വദേശി ജഗ്ഗു എന്ന അബ്ദുൽ ജലീൽ ആണ് പിടിയിലായത്. 

യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും കുമ്പള പൊലീസ് സ്റ്റേഷനിലും ബലാൽസംഗത്തിനും മോഷണം അടക്കം നിരവധി കേസുകൾ നിലവിലുണ്ട്. കുമ്പള സി.ഐ. കെ.പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബന്തിയോട് വെച്ച് വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്യുകയായിരുന്നു. കെ.എൽ 14 ആർ 4743 മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു.Youth held with ganja, Bandiyod, Kasaragod, Kerala, news, skyler-ad, Ganja, Car, Youth held.