റോഡുമുറിച്ചു കടക്കുന്നതിനിടെ യുവാവ് കാറിടിച്ച്‌ മരിച്ചുകാസര്‍കോട്: ഒക്ടോബർ 01 .2018 .  റോഡുമുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച്‌ യുവാവ് മരിച്ചു. കെ എസ് ടി പി റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശിയായ വിഗ്നേഷ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെ ചെമ്മനാട് ബുള്ളറ്റ് ഷോറൂമിന് മുന്നില്‍ വെച്ചാണ് സംഭവം. എയര്‍ടെല്‍ കമ്പനിയുടെ ടവര്‍ ജോലിക്കാരനായ വിഗ്നേഷ് ചെമ്മനാട്ട് തന്നെയാണ് താമസം.

തട്ടുകടയില്‍ നിന്നും ചായ കുടിച്ച ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ വിഗ്നേഷിനെ സ്വിഫ്റ്റ് കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഗ്നേഷിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കാസര്‍കോട് ഭാഗത്തു നിന്നും മേല്‍പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി. 

Youth dies after car hits, Kasaragod, Obituary, Kerala, news, transit-ad.