സ്കൂട്ടിയിൽ കടത്തുകയായിരുന്ന കർണാടക വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍


കുമ്പള: ഒക്ടോബർ 02 .2018 . സ്കൂട്ടിയിൽ കടത്തുകയായിരുന്ന കർണാടക വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ഉപ്പളയിലെ അബ്ദുൾ റസാഖിന്റെ  മകൻ അജ്മൽ ഷാ എന്നയാളാണ് അറസ്റ്റിലായത്. കുമ്പള എക്സൈസ് റേഞ്ച്  ഇൻപെക്ടർ വി വി പ്രസന്നകുമാറും സംഘവും ഉപ്പളയിൽ വച്ച് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പതിനേഴര ലിറ്റർ വരുന്ന

കർണാടക നിർമ്മിത വിദേശ മദ്യം കെ എൽ 14 യു 9258 സ്കൂട്ടിയിൽ സീറ്റിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു. പി ഒ ജേക്കബ്, എസ് സി ഇ ഒ സുധീഷ് പി, മൈക്കിൾ ജോസഫ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Kumbla, Kasaragod, Kerala, news, GoldKing-ad, Liquor, Youth arrested, Youth arrested with Liquor.