മഹാത്മ ഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചത്, എന്നാല്‍ നരേന്ദ്രമോദി ഭിന്നിപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്- രാഹുല്‍ ഗാന്ധി


മുംബൈ: ഒക്ടോബർ 03 .2018 .മഹാത്മ ഗാന്ധി രാജ്യത്തൊട്ടാകെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചത്, എന്നാല്‍ ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ വാര്‍ദ്ധയില്‍ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസ്സിനേയും മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രത്തെയും വിശ്വസിക്കുക. റഫേൽ ജെറ്റ് ഇടപാടിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. മോദി നിങ്ങളുടെ വിശ്വാസം തകർക്കുകയാണ്. റഫാൽ കരാറിൽ  ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് പകരം എന്തിനാണ് അനിൽ അംബാനിയുടെ കമ്പനി തെരഞ്ഞെടുത്തതെന്നതിന്റെ വിശദീകരണം മോദി നൽകണമെന്നും രാഹുൽ പറഞ്ഞു. പാർലമെന്റിൽ ഈ ചോദ്യം ഉന്നയിച്ചപ്പോൾ മോദി കണ്ണിൽ നോക്കാതെയാണ് മറുപടി പറഞ്ഞത്. അതിനർത്ഥം അദ്ദേഹം കള്ളമാണ് പറയുന്നതെന്നാണെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി തെറ്റായ വാഗ്ദാനങ്ങൾ നടത്തി.
ബി.ജെ.പി.ക്കും പ്രധാനമന്ത്രിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. കോൺഗ്രസ് പൂർണ്ണമനസ്സോടെ പ്രവർത്തിക്കുകയും നിങ്ങൾക്ക് അതുതന്നെ നൽകുകയും ചെയ്യും. നമ്മൾക്ക് കർഷകർക്കൊപ്പം നിൽക്കുകയും അവരുടെ കാര്യങ്ങൾ മാറ്റുകയും വേണം. നോട്ട് നിരോധന വേളയിൽ രാജ്യത്തെ മോഷ്ടാക്കൾ പിന്‍വാതിലിലൂടെ അവരുടെ കൈവശം ഉണ്ടായിരുന്ന കളളപ്പണം വെളുപ്പിച്ചു. എന്നാൽ അതേസമയം സാധരണക്കാരായ ജനങ്ങൾ നോട്ടുകൾ മാറാൻ വരി നിൽക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്ലോട്ട്, പി ചിദംബരം എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.You Tried PM Modi, He Broke Your Trust; Now Try Us: Rahul Gandhi, news, ദേശീയം, Rahul Gandhi.