യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചുകാസർകോട് : ഒക്ടോബര്‍ 08.2018. പ്രസിദ്ധ യക്ഷഗാന കലാകാരനും കലാസാംസ്കാരിക പ്രവർത്തകനുമായ മുളിയാർ കോട്ടുർ നെക്രംപാറ പെരഡഞ്ചി ഗോപാലകൃഷ്ണ ഭട്ട് (70) അന്തരിച്ചു. മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം. 

രാജാ ദിലീപ, ലങ്കാപതനം തുടങ്ങി മൂന്നു യക്ഷഗാന കൃതികളും നാടകങ്ങളും രചിച്ചിട്ടുണ്ട്. നാടക നടനും കൂടി ആയിരുന്നു അദ്ദേഹം. യക്ഷഗാനത്തില്‍ സ്ത്രീ വേഷക്കാരനായിരുന്നു. കോട്ടുര്‍ പോസ്റ്റ് മാസ്റ്റര്‍ ആയി സര്‍വ്വീസില്‍ നിന്നും വിരമിച്ച അദ്ദേഹം കോട്ടുര്‍ കാര്‍ത്തികേയലൊനിലയം, യക്ഷ തുണീറ സംപ്രതിഷ്ഠാന എന്നി കലാസംഘടകളുടെ അമരക്കാരനായിരുന്നു. 

ഭാര്യ: പല്ലവി. മക്കള്‍: ഹരികൃഷ്ണ, കൃഷ്ണമൂര്‍ത്തി.

Kasaragod, Kerala, news, Obituary, Death, Yakshagana artist Gopalakrishna Bhat passed away.