കാൽനട യാത്രക്കാരിക്ക് പിക്കപ്പ് ഇടിച്ച് പരിക്ക്


കുമ്പള: ഒക്ടോബര്‍ 08.2018. കാൽനടയാത്രക്കാരിക്ക് പിക്കപ്പ് വാനിടിച്ച് പരിക്കേറ്റു. ഷിറിയ ചക്കൻറടി ഹൗസിൽ ലാവണ്യ (40)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച ദേശീയ പാതയോരത്തുകൂടി ചക്കൻറടി ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകവെ പിന്നിൽ നിന്നും അമിതവേഗതയിൽ എത്തിയ പിക്കപ്പ് ഇവരെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ലാവണ്യ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുമ്പള പൊലീസ് പിക്കപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു.

Kumbla, Kasaragod, Kerala, news, GoldKing-ad, Pick up, Injured, Woman, Woman injured after pickup hits.