ബസിനകത്ത് തെറിച്ചു വീണ് സ്ത്രീക്ക് പരിക്ക്; ഡ്രൈവർക്കെതിരെ കേസ്


കുമ്പള: ഒക്ടോബര്‍ 04.2018. ബസിനകത്ത് തെറിച്ചു വീണ് സ്ത്രീക്ക് പരിക്കേറ്റു. മുഗു റോഡിലെ ബി കെ സഫിയക്കാണ് പരിക്കേറ്റത്. കുമ്പളയിൽ നിന്ന് മുഗു റോഡിലേക്കുള്ള യാത്രക്കിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. 

ഉച്ചയ്ക്ക് 1.15 ന്  കുമ്പളയിൽ നിന്നും പെർളയിലേക്കുള്ള ബസിൽ യാത്രക്കാരിയായിരുന്നു സഫിയ. രണ്ടു മണിയോടെ മുഗു റോഡിൽ എത്തിയ ബസ് സ്റ്റോപ്പിലെത്തിയിട്ടും നിർത്താതെ മുമ്പോട്ട് ഓടിച്ചു പോവുകയായിരുന്നുവത്രെ. 

യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് പൊടുന്നനെ ബ്രേക്കിട്ട ബസിനകത്ത് വീണ് വലതു കൈക്ക് പരിക്കേറ്റതായി സ്ത്രീ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു.

Kumbla, Kasaragod, Kerala, news, Injured, Bus, Driver, Case, Woman injured after fell in bus; case against driver.