"കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉടൻ ഫാർമസിസ്റ്റുകളെ നിയമിക്കുക"- വെൽഫെയർ പാർട്ടി


കുമ്പള: ഒക്ടോബര്‍ 30.2018. ഫാർമസിറ്റുകളുടെ കുറവ് കാരണം ദുരിതം അനുഭവിക്കുന്ന കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഫാർമസിസ്റ്റുകളെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ച് ഡോക്ടർമാർ പരിശോധിച്ച് കുറിപ്പ് കൊടുത്താൽ മരുന്ന് വാങ്ങാനായി നീണ്ട കാത്തിരിപ്പാണ്. രണ്ട് ഫാർമസിസ്റ്റുകളാണ് നിലവിലുള്ളത്. 

ഫാർമസി സൗകര്യം വിപുലീകരിച്ച് കൂടുതൽ ഫാർമസിസ്റ്റുകളെ അനിവദിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ ഓഫീസർക്ക്  നിവേദനം നൽകാനും തീരുമാനിച്ചു. യോഗത്തിൽ വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ മൂസ അദ്ധ്യക്ഷത വഹിച്ചു

 ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പള, ഹസൻ മൂസ, ഹസീന തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ലതീഫ് കെ.ഐ. സ്വാഗതവും അബ്ദുൽ ഖാദർ മൊഗ്രാൽ നന്ദിയും പറഞ്ഞു.
Related News:Welfare party on Kumbla health center, Kumbla, Kasaragod, Kerala, news.