ഇന്തോനേഷ്യയിൽ സുനാമിക്കും ഭൂചലനത്തിനും പിന്നാലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു


ഇന്തോനേഷ്യ: ഒക്ടോബര്‍ 03.2018ഇന്തോനേഷ്യയിൽ ഭൂചലനത്തിലും സുനാമിയിലും 1400 ഓളം  മരണപ്പെട്ടു. ഇതിനിടയ്ക്ക് ബുധനാഴ്ച അഗ്നിപർവ്വത സ്ഫോടനവുമുണ്ടായി. വടക്കൻ സുലാവേസിയിലെ സോപ്ടാൻ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച പ്രദേശത്തുണ്ടായ ഭൂചലനത്തിന് അഗ്നിപർവത സ്ഫോടനമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സുനാമി നാശം വിതച്ച പാലു നഗരത്തിൽ നിന്നും ആയിരം കിലോമീറ്റർ അകലെയാണ് സോപുടാൻ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെത്തുടർന്ന് ആറായിരം മീറ്ററോളം ഉയരത്തിൽ പുക പടലങ്ങള്‍ പടർന്നു .

Volcano erupts on Indonesia's quake and tsunami-hit Sulawesi, news, World.