വോഡഫോണിന്റെ 279 രൂപയുടെ പ്ലാനില്‍ 84 ദിവസ വാലിഡിറ്റിഒക്ടോബര്‍ 07.2018വോഡഫോൺ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ പദ്ധതി അവതരിപ്പിച്ചു. 84 ദിവസത്തേക്ക് വോയിസ് കോൾ, ഡാറ്റ ആനുകൂല്യങ്ങൾ നല്‍കുന്ന സേവനമാണ് വോഡഫോണ്‍ നല്‍കുന്നത്. 279 രൂപയുടെ പ്ലാനില്‍ 84 ദിവസ വാലിഡിറ്റിയാണ് നല്‍കുന്നത്. ഈ പ്ലാൻ അനുസരിച്ച് വോഡഫോൺ പ്രീപെയ്ഡ് വരിക്കാർക്ക് പ്രാദേശിക / എസ്ടിഡി വോയിസ് കോളുകൾ ലഭ്യമാകും. റോമിംഗില്‍ പോലും കാലാവധി വരെ സേവനം ലഭിക്കും. ദിവസേന 250 മിനിറ്റ് വോയ്‌സ് കോളുകളും 4 ജിബി 4ജി/3ജി ഡാറ്റയും ഈ ഓഫറില്‍ ലഭ്യമാകും. news, business, Vodafone rolls out Rs 279 prepaid plan with 84 days validity.