വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വയലിനിസ്റ്റ്‌ ബാലഭാസ്‌കർ വിട വാങ്ങി


തിരുവനന്തപുരം: ഒക്ടോബർ 02 .2018വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ (40) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു പുലർച്ചെ 12.56നായിരുന്നു അന്ത്യം. സെപ്റ്റംബർ 25 നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിന്റെ മകൾ രണ്ടു വയസുകാരി തേജസ്വിനി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ ബാലഭാസ്കർ, ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അർജുൻ (29) എന്നിവർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. എന്നാൽ പ്രാർത്ഥനകൾക്കൊടുവിൽ ബാലഭാസ്കർ വിട വാങ്ങുകയായിരുന്നു. 
Obituary, Kerala, news, Bhalabaskar, Violinist Bhala Bhaskar passes away.