ഒരേ പെണ്‍കുട്ടിയോട് രണ്ട് പേര്‍ക്ക് പ്രണയം; ഒടുവില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം തീകൊളുത്തി മരിച്ചു


ഹൈദരാബാദ്: ഒക്ടോബർ 01 .2018 . ഒരു വിദ്യാര്‍ഥിനിയോട് രണ്ടുപേർക്ക് പ്രണയം തോന്നിയ രണ്ട് വിദ്യാര്‍ഥികള്‍ പരസ്പരം തീകൊളുത്തി മരിച്ചു. തെലുങ്കാനയിലെ ജഗദയാൽ പട്ടണത്തിലാണ് സംഭവം. പ്രണയത്തിന്‍റെ പേരില്‍ പരസ്പരം കലഹിച്ചിരുന്ന ഇരുവരും ഞായറാഴ്ചയാണ് പരസ്പരം തര്‍ക്കി ക്കുകയും പെട്രോളൊഴിച്ച് പരസ്പരം തീകൊളുത്തുകയും ചെയ്തത്. പത്താംഗ്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. മഹീന്ദര്‍, രവി തേജ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. കെ. മഹേന്ദ്രൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രവിതേജ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 

ഇവര്‍ പരസ്പരം തീകൊളുത്തിയതാണെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു. 

പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസമയം വിദ്യാര്‍ഥികള്‍ക്കൊപ്പം മറ്റൊരു വിദ്യാര്‍ഥി കൂടി ഉണ്ടെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട് അതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയാണ്. 

ഒരു മിഷണറി സ്കൂള്‍ വിദ്യര്‍ഥികളായ ഇരുവര്‍ക്കും ക്ലാസിലെ ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുകയും പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. ഇതില്‍ നിരന്തരം തര്‍ക്കിക്കുകയും വഴക്കിടുകയും ചെയ്തിരുന്നതായി സഹപാഠികള്‍ പറയുന്നു. മരിച്ച വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു വരികയാണ്. സംഭവം നടന്ന ഇടത്ത് ബിയര്‍ കുപ്പികളും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


two students burnt alive over affair with same girl in Telangana, news, ദേശീയം.