ബൈക്ക് തടഞ്ഞ് യുവാക്കളെ ആക്രമിച്ചുകുമ്പള: ഒക്ടോബര്‍ 21.2018. കുമ്പളയിൽ ബൈക്ക് തടഞ്ഞ് യുവാക്കളെ അക്രമിച്ചതായി പരാതി. പെർവാഡ് കടപ്പുറത്തെ റിയാസ് (27), സുഹൃത്ത് സവാദ് (22) എന്നിവരാണ് പരിക്കുകളോടെ  കുമ്പള ജില്ല സഹകരണാശുപത്രിയിൽ ചികിത്സയിലുള്ളത്.  ശനിയാഴ്ച രാത്രി ബൈക്കിൽ ബന്ധുവിന്റെ കല്യാണത്തിന് പോയി മടങ്ങവെ, ആരിക്കാടി ഗെയ്റ്റിനടുത്തു വച്ച് മൂന്നു പേർ ചേർന്നാണത്രെ മർദ്ദിച്ചത്. 

മുൻവൈരാഗ്യത്തിന്റെ പേരിൽ അക്രമിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തതായി കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Kumbla, Kasaragod, Kerala, news,, Two assaulted .