ഐജി മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണി; ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു


തിരുവനന്തപുരം: ഒക്ടോബര്‍ 24.2018. ഐജി മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാന്നൂർ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

നിലയ്ക്കലിൽ ലാത്തിചാർജ് നടന്നിരുന്നു. അതിനു പിന്നാലെയാണ് അരുൺ മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച്‌ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അസഭ്യം പറഞ്ഞതിന് ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബിജെപി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയത് നേരിയ സംഘർഷത്തിന് ഇടയാക്കി.

പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായ കമന്‍റുകളിടുന്നവര്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ ചിലർക്ക് കേസ് എടുത്തിരുന്നു. മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് പൊലീസ് നേരത്തെ കേസെടുത്തത്. ഭീഷണി, വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഐജിയുടെ ചിത്രത്തിനൊപ്പം അപകീര്‍ത്തികരമായ കമന്‍റും പോസ്റ്റുമിട്ടയാള്‍ക്കും അപകീര്‍ത്തികരമായ കമന്‍റുകളിട്ടവര്‍ക്കെതിരെയുമാണ് കേസ്.

Kerala, news, Threatening, Arrest, Facebook post, Threatening against I.G Manoj Abraham; BJP activist arrested.