അധ്യാപികയുടെ ശിക്ഷയിൽ കൈ ഞരമ്പറ്റ് വിദ്യാർത്ഥി ആശുപത്രിയിൽ


കണ്ണൂര്‍: ഒക്ടോബര്‍ 07.2018സ്കെയിൽ കൊണ്ടുള്ള അധ്യാപികയുടെ ശിക്ഷയിൽ കൈ ഞരമ്പറ്റ് വിദ്യാർത്ഥി ആശുപത്രിയിൽ. കണ്ണൂർ മമ്പറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി റയ്യാനെയാണ് ആശുപത്രിയിൽ.പ്രവേശിപ്പിച്ചത്. ഹിന്ദി ക്ലാസ് പരീക്ഷയിൽ ഉത്തരം തെറ്റിയതിനാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. ചെറിയ കൈയബദ്ധമെന്നാണ് പിന്നീട് സ്കൂൾ അധികൃതരുടെ വിശദീകരണം.

ക്ലാസ് ടീച്ചർ ധനുഷയാണ് വിദ്യാർഥിയുടെ കൈയിൽ സ്റ്റീൽ സെകെയിലിന്റെ മൂർച്ചയുള്ള ഭാഗം താഴേക്ക് വരുന്ന രീതിയിൽ ചെരിച്ചുപിടിച്ച് അടിച്ചത്. കൈവെള്ളയിലേറ്റ അടിയിൽ കൈഞരമ്പ് മുറിഞ്ഞ് രക്തം വന്നു. ഇതോടെ സ്കൂളധികൃതർ തന്നെ കുട്ടിയെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചു. ശേഷമാണ് രക്ഷിതാക്കളെ വിവരമറിയിച്ചത്.

മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് കുട്ടിയുടെ കൈഞരമ്പ് പൂർവ്വസ്ഥിതിയിലാക്കിയത്. സംഭവം വിവാദമായതോടെ ഒത്തുതീർപ്പ് ശ്രമവുമായി പ്രിൻസിപ്പലും അധ്യാപികയുമടക്കമുള്ളവർ ആശുപത്രിയിലെത്തി. പറ്റിയത് കൈയബദ്ധമാണെന്ന വിശദീകരണം കേട്ടതോടെ ക്ഷുഭിതരായ ബന്ധുക്കൾ ഒത്തുതീർപ്പിനില്ലെന്നും നിയമനടപടിയുടമായി മുന്നോട്ട് പോകുമെന്നും സ്കൂളധികൃതരെ അറിയിച്ചു. 

കുട്ടിയെ മർദിച്ച അധ്യാപികയെ ആശുപത്രി മുറിയിൽ കയറാനനുവദിക്കാതെ പുറത്താക്കുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി അധ്യാപികയെ സ്കൂളിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. ചൈൽഡ് ലൈൻ പ്രവർത്തകരും ആശുപത്രിയെലെത്തി മൊഴിയെടുത്തിട്ടുണ്ട്.

Kannur, Kerala, news, Teacher, Punished, Student, hospitalized, Child line, Student hospitalized after teacher's punishment.