ആരിക്കാടിയിൽ കെ എസ് ആർ ടി സിക്കു നേരെ കല്ലേറ്; പ്രതിയെ കൈയ്യോടെ പിടികൂടി


കുമ്പള: ഒക്ടോബർ 11 .2018 .  ആരിക്കാടിയിൽ കെ എസ് ആർ ടി സിക്കു നേരെ കല്ലേറ്. പ്രതിയെ ജീവനക്കാർ കൈയ്യോടെ പിടികൂടി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.20 മണിയോടെ ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിനടുത്തു വച്ചാണ് കെ എൽ 15-1740 നമ്പർ ബസിനു നേരെയാണ് കല്ലേറുണ്ടായത്. കാസർകോട്ടു നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസ്. ഷിയാസ്(30) എന്ന യുവാവാണ് പിടിയിലായതെന്നാണ് അറിവ്. ഓടിപ്പോയ യുവാവിനെ പിന്തുടർന്നാണ് പിടികൂടിയത്. അതിനിടെ ബസിന്റെ താക്കോൽ കൈക്കലാക്കിയ അക്രമി അത് കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി ജീവനക്കാർ പറഞ്ഞു.


Stone pelting against KSRTC bus in Arikkady; accused held, Kumbla, Kasaragod, Kerala, news, KSRTC, Stone pelting.