എസ് കെ എസ് എസ് എഫ് ക്യാമ്പസ് കാരവൻ നാളെ മൊഗ്രാലിൽ


മൊഗ്രാൽ: ഒക്ടോബർ 11 .2018 . വിദ്യാർത്ഥികൾക്കിടയിൽ ധാർമ്മിക മൂല്യങ്ങൾ വളർത്തി കൊണ്ടു വരുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് കാസർഗോട് ജില്ലാ കമ്മിറ്റി നടത്തുന്ന കാംപസ് കാരവൻ വെള്ളിയാഴ്ച വൈകുന്നേരം മൂഹ്യദ്ധീൻ ജുമാ മസ്ജിദ് മൊഗ്രാലിൽ വെച്ച് നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം സുഹൈർ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്യും. 

സയ്യിദ് ഹംദുള്ള തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തും.
കാമ്പസ് വിംഗ് സംസ്ഥാന വൈസ് ചെയർമാൻ ബാസിത്ത് പിണറായി, ഇബാദ് ട്രൈനർ റഫീഖ് ചെന്നൈ എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകും. നവാഗത സംഗമമായ ബിസ്മില്ലാഹ് കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും.

SKSSF Kasaragod campus wing on Friday, Mogral, Kasaragod, Kerala, news, SKSSF.